തിരുവനന്തപുരം:ചെറുതുരുത്തി മലബാർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി അരുൺ നന്ദകുമാർ (21 ) ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യാ ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി കോളേജിൽ പ്രതിഷേധം നടക്കുകയായിരുന്നു.നാളെ (April 4) സംസ്ഥാന വ്യാപകമായി ABVP പഠിപ്പ് മുടക്കി പ്രതിഷേധിക്കും എന്നാണു ഭാരവാഹികൾ അറിയിച്ചത്.
സ്വാശ്രയ കോളേജുകളിലെ വിദ്യാർത്ഥി പീഡനങ്ങൾക്കെതിരെ തൃശ്ശൂർ METS എൻഞ്ചിനീയറിംഗ് കോളേജിലേക്ക് നടന്ന ABVP മാർച്ച് പോലീസ് ലാത്തിച്ചാർജ്ജ് ചെയ്തു.ദേശീയ നിർവ്വാഹക സമിതിയംഗം എ പ്രസാദ്, സംസ്ഥാന വർക്കിംഗ് കമ്മറ്റിയംഗം അജിത്ത് എന്നിവർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
“സ്വാശ്രയ കോളേജുകളിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. കടുത്ത വേനൽ ചൂടിലും ക്ലാസ്സ് നടത്തുന്നത് അംഗീകരിക്കാനാവില്ല.തൃശ്ശൂരിലെ മലബാർ എൻഞ്ചിനീയറിംഗ് കോളേജിലെ അരുൺ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണം. തൃശ്ശൂർ METS എൻഞ്ചിനീയറിംഗ് കോളേജിലെ പ്രിൻസിപ്പാളിനെ പുറത്താക്കാനും കാമ്പസിലെ വിദ്യാർത്ഥി പീഢനങ്ങൾ അവസാനിപ്പിക്കാനും തയ്യാറാകണം.”
ഇവ ആവശ്യപ്പെട്ടാണ് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നടത്തുന്നത്.ABVP സംസ്ഥാന സമിതിയംഗം സി.എസ്സ് അനുമോദ് METS എൻഞ്ചിനീയറിംഗ് കോളേജിന് മുന്നിൽ 48 മണിക്കൂർ ഉപവാസം കിടക്കും. നാളെ (April 4) ആത്മഹത്യ ചെയ്ത അരുണിന്റെ വീട് ABVP സംസ്ഥാന നേതൃത്വം സന്ദർശിക്കും. ജില്ലകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ശ്രീ കെ കെ മനോജ് അറിയിച്ചു.
Post Your Comments