
ബെംഗളൂരു : കർണാടകത്തിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. വൈകിട്ട് ആറ് മണിക്കുള്ളിൽ വോട്ടെടുപ്പ് പൂർത്തിയാക്കുമെന്ന് സ്പീക്കർ അറിയിച്ചു.രാവിലെ 11 മണിക്ക് സഭ ചേരും.
നിലവിലെ സാഹചര്യത്തില്‍ അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെടും. വിഷയത്തില്‍ നിരവധി ഹര്‍ജികള്‍ സുപ്രീകോടതിയുടെ പരിഗണനയിലുണ്ട്.
നിലവില്‍ ഭരണപക്ഷത്തെ വിമത എംഎല്‍എമാര്‍ മുംബൈയില്‍ തുടരുകയാണ്. രാജിയില്‍ ഉറച്ചുനില്‍ക്കുന്ന ഇവരെ അയോഗ്യരാക്കുമെന്നാണ് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിലവിലെ സഖ്യസര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അല്ലാതെ പണമോ പദവിയോ മോഹിച്ചല്ല മുംബൈയില്‍ തുടരുന്നതെന്നും വിമതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments