കാസര്‍കോട്: ഫയര്‍ഫോഴ്സും തോറ്റിടത്ത് വീട്ടമ്മ ജയിച്ചു. ആറു മണിക്കൂറിന് ശേഷം നായകള്‍ ജീവിതത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് തിനകത്തുപെട്ടുപോയ നാലുനായകളെയാണ് വീട്ടമ്മയുടെ നേതൃത്വത്തില്‍ പുറത്തെടുത്തത്.പടന്നക്കാട് നമ്ബ്യാര്‍ക്കല്‍ ചേടിക്കമ്ബനിക്കു സമീപത്താണ് സംഭവം.
ഫയര്‍ഫോഴ്സും ജെസിബിയും അടക്കം തോറ്റുപിന്മാറിയപ്പോഴാണ് വീട്ടമ്മ നേരിട്ട് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് ഇവരുടെ വീടിനു പിന്‍ഭാഗത്തുള്ള പട്ടിക്കൂടിനു മുകളില്‍ മണ്ണിടിഞ്ഞുവീണത്. തൊട്ടടുത്തുള്ള കോഴിക്കൂടും മണ്ണിനടിയിലായി. കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേനയെത്തി കുറെ മണ്ണുനീക്കി കോഴിക്കൂട് പുറത്തെടുത്തു. കോഴികളെ ജീവനോടെകിട്ടി. പക്ഷേ, ചെളിയില്‍പ്പൂണ്ട പട്ടിക്കൂട് പുറത്തെടുക്കാനാകാതെ അവര്‍ മടങ്ങി.
വീട്ടമ്മയായ സൂസിയുടെ നാലു നായകളാണ് കൂട് അടക്കം ചെളിയിൽ അകപ്പെട്ടുപോയത്.വൈകീട്ടോടെ നായകള്‍ നഷ്ടപ്പെടുമെന്ന സ്ഥിതിയായി. അപ്പോഴാണ് മകന്‍ നവീനും സുഹൃത്ത് അമിത്തിനും ഭര്‍ത്താവ് കണ്ണനുമൊപ്പം സൂസി അവസാനശ്രമമെന്ന നിലയില്‍ മണ്‍വെട്ടിയുമായി ഇറങ്ങിയത്. പതുക്കെ മണ്ണിളക്കിമാറ്റിയപ്പോള്‍ ആദ്യത്തെ കൂട്ടിലുണ്ടായിരുന്ന മൂന്നു പട്ടികളും പുറത്തേക്കോടിവന്നു. വീണ്ടും മണ്ണ് നീക്കിയതോടെ രണ്ടാമത്തെ കൂട്ടിലുണ്ടായിരുന്ന പട്ടിയും പുറത്തേക്കു വന്നു.
Post Your Comments