തിരുവനന്തപുരം: റോഡരികിൽ സ്ഥാപിക്കുന്ന അനധികൃത ഫ്ളക്സ് ബോർഡുകൾക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി സര്‍ക്കാർ. ബാനറുകളും ബോര്‍ഡുകളും സ്ഥാപിച്ചവരെ കൊണ്ടുതന്നെ നീക്കം ചെയ്യാനും പിഴ ഈടാക്കാനുമാണ് പുതിയ തീരുമാനം. തദ്ദേശ സെക്രട്ടറിമാർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇതിനായി കേസ് രജിസ്റ്റര്‍ ചെയ്ത്, റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത ബോര്‍ഡുകളും മറ്റും പൊതുസ്ഥലത്തോ പൊതുമാലിന്യ നിക്ഷേപ-സംസ്കരണ സ്ഥലത്തോ നിക്ഷേപിക്കാന്‍ പാടില്ല. ഹൈകോടതിയുടെ ആവര്‍ത്തിച്ചുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.
അനധികൃത ഫ്ലക്സ് ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കാന്‍ സഥാപനങ്ങളെയോ ഏജന്‍സികളെയോ സംഘടനകളെയോ വ്യക്തികളെയോ അനുവദിക്കരുതെന്ന് പുതിയ നിര്‍ദേശത്തില്‍ പറയുന്നു. തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോടെ അംഗീകൃത സ്ഥലത്ത് നിയമവിധേയമായി സ്ഥാപിക്കുന്നവ നിര്‍ദിഷ്ടസമയത്തിന് ശേഷം മാറ്റുമെന്ന് ഉറപ്പാക്കണം. നിയമം ലംഘിക്കുന്ന ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കാനും തീരുമാനമായി.
കള ക്ടര്‍മാര്‍ തദ്ദേശസ്ഥാപനപരിധിയില്‍ അനധികൃത ഫ്ലക്സ് ബോര്‍ഡുകളും കൊടികളും ഹോര്‍ഡിങ്ങുകളും ഉണ്ടോയെന്ന് പരിശോധിക്കണം. റിപോർട്ട് സർക്കാരിന് സമർപ്പിക്കുകയും ചെയ്യണം.
Post Your Comments