Latest NewsKeralaIndia

സി.പി.എം. ഗൃഹസമ്പര്‍ക്ക പരിപാടിയില്‍ ശബരിമല വിഷയം ചോദ്യംചെയ്ത് വീട്ടമ്മമാര്‍

വളരെ സേഫായ വീടുകളാണ് കോടിയേരിക്കായി തെരഞ്ഞെടുത്തത്. പാര്‍ട്ടിക്കാരുടെ വീടുകള്‍ മാത്രം. എന്നിട്ടും ശബരിലയില്‍ കോടിയേരി ചോദ്യങ്ങളെ നേരിട്ടു.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്തതോല്‍വിയുടെ പശ്ചാത്തലത്തില്‍, ബഹുജന പിന്തുണ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി സിപിഎം. തുടങ്ങിയ ഗൃഹസന്ദര്‍ശനപരിപാടിയില്‍ നിറയുന്നത് ശബരിമല തന്നെ. ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ സംവാദപരിപാടികള്‍ക്കും തുടക്കം കുറിച്ചു.സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ തലസ്ഥാനത്തെ ഗൃഹസന്ദര്‍ശനപരിപാടി. വളരെ സേഫായ വീടുകളാണ് കോടിയേരിക്കായി തെരഞ്ഞെടുത്തത്. പാര്‍ട്ടിക്കാരുടെ വീടുകള്‍ മാത്രം. എന്നിട്ടും ശബരിലയില്‍ കോടിയേരി ചോദ്യങ്ങളെ നേരിട്ടു.

തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിയുടെ കാരണം ജനങ്ങളില്‍ നിന്നു മനസിലാക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം. നോട്ടീസ് നല്‍കി പെട്ടെന്നു അടുത്ത സ്ഥലത്തേക്കു പോകുന്നതിനു പകരം വീട്ടില്‍ കയറിയിരുന്നു സംസാരിക്കുന്നതിനാണ് നേതാക്കള്‍ ശ്രമിച്ചത്. ലോകസ്ഭയിലെ തോല്‍വിയോടെയാണ് ഈ തീരുമാനം സിപിഎം എടുത്തത്. അപ്പോഴും തന്ത്രപരമായി ഫെയ്‌സ് ബുക്ക് ലൈവിലേക്ക് മാറി ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് പിണറായി. സംസ്ഥാനവ്യാപകമായി 28 വരെയാണു സമ്പർക്ക പരിപാടി. മുഖ്യമന്ത്രിയുടെ പാത പിന്തുടര്‍ന്ന് മറ്റു നേതാക്കളും ഫെയ്‌സ്ബുക്ക് സംവാദം തുടരും.

സി.പി.എം. സംസ്ഥാനസമിതിയുടെ തീരുമാനപ്രകാരമാണു ”ജനഹിതം” ജന സമ്പര്‍ക്കപരിപാടികള്‍.ശബരിമലയില്‍ വിശ്വാസങ്ങളെ കടപുഴക്കുന്ന രീതിയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതായി വീട്ടമ്മമാര്‍ പൊതുവേ പരാതിപ്പെട്ടു. കോടതിവിധി നടപ്പാക്കുക മാത്രമാണു സര്‍ക്കാര്‍ ചെയ്തതെന്നു പറഞ്ഞ് നേതാക്കള്‍ തടിതപ്പി. എത്രയോ കോടതിവിധികള്‍ ഇനിയും നടപ്പാക്കാന്‍ ബാക്കിയുണ്ടെന്നു പലരും ചൂണ്ടിക്കാട്ടി.ശബരിമലയ്ക്കു പുറമേ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐയുടെ നിലപാടുകളും ചര്‍ച്ചാവിഷയമായി. സര്‍ക്കാരിന്റെ പല പ്രവൃത്തികളും സംശയാസ്പദമാണെന്നു പലരും തുറന്നടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button