
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ പെയ്യാനാണ് സാധ്യത. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ബുധനാഴ്ചയും കണ്ണൂര്‍ ജില്ലയില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും കാസര്‍ഗോഡ് ജില്ലയില്‍ വെള്ളിയാഴ്ച വരെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറ്, മധ്യ കിഴക്കന്‍ അറബിക്കടലിലും വെള്ളിയാഴ്ച വരെ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.
Post Your Comments