ബുക്കിങ്ങിൽ വൻ കുതിപ്പുമായി മുന്നേറി ഹ്യുണ്ടായിയുടെ ചെറു എസ്.യു.വിയായ വെന്യു. ബുക്കിങ് 45,000 യൂണിറ്റ് പിന്നിട്ടതായും ഇതുവരെ ബുക്ക് ചെയ്തവരില്‍ 55 ശതമാനംപേരും ബ്ലൂലിങ്ക് സാങ്കേതികത അടങ്ങിയ ഉയര്‍ന്ന വെന്യു വേരിയന്റാണ് തിരഞ്ഞെടുത്തതെന്നും കമ്പനി അറിയിച്ചു. മേയ് മൂന്ന് മുതലാണ് വെന്യുവിനുളള ബുക്കിങ് ഹ്യുണ്ടായ് ആരംഭിച്ചത്.
നിരവധി ഫീച്ചറുകളോടൊപ്പം ക്രേറ്റ എസ്.യു.വിയുമായി ഏറെ സാമ്യമുള്ള സ്പോര്‍ട്ടി രൂപമാണ് വെന്യുവിനു മികച്ച നേട്ടം സ്വന്തമാക്കാൻ സാഹായിച്ചതെന്നാണ് റിപ്പോർട്ട്. കൂടാതെ കോംപാക്ട് എസ്.യു.വി ശ്രേണിയില്‍ മുന്‍പന്തിയിലുള്ള മാരുതി വിറ്റാര ബ്രെസ, ഫോര്‍ഡ് എക്കോസ്പോര്‍ട്ട്, ടാറ്റ നെക്സോണ്‍, മഹീന്ദ്ര എക്സ്.യു.വി 300 എന്നിവയോട് മത്സരിച്ചാണ് വെന്യു മികച്ച ജനപ്രീതി നേടിയത്. 6.50 ലക്ഷം രൂപ മുതല്‍ 11.10 ലക്ഷം വരെയാണ് വെന്യുവിന്റെ എക്സ്ഷോറൂം വില.
Post Your Comments