ലഖ്നൗ: സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന് നല്‍കി വരുന്ന പ്രത്യേക സുരക്ഷയായ ഇസഡ് പ്ലസ് കാറ്റഗറി ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോ പിന്‍വലിക്കാന്‍ കേന്ദ്ര തീരുമാനം. ആഭ്യന്തരമന്ത്രാലയത്തിന്റേതാണ് തീരുമാനം. കേന്ദ്ര സായുധ പോലീസ് സേനയുടെ കീഴില്‍ സുരക്ഷ നല്‍കി വരുന്ന പ്രമുഖരുടെ പട്ടികയുടെ പുനഃപരിശോധനയ്ക്ക് ശേഷമാണ് തീരുമാനം. അതേസമയം കേന്ദ്രം അഖിലേഷിന് നല്‍കി വരുന്ന സുരക്ഷ പൂര്‍ണമായും പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
യുപിഎ സര്‍ക്കാരിന്റെ കാലത്താണ് അഖിലേഷിന് ഇസഡ് പ്ലസ് കാറ്റഗറി ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോ സുരക്ഷ ഏര്‍പ്പെടുത്തിയത്. അദ്ദേഹത്തെ രാജ്യത്തെ പ്രമുഖരുടെ പട്ടികയില്‍ ഉ്ള്‍പെടുത്തിയാണ് സുരക്ഷ അനുവദിച്ചത്. അത്യാധുനിക ആയുധങ്ങളുമായി ദേശീയസുരക്ഷാസേനയിലെ 22 പേരടങ്ങുന്ന സംഘമാണ് അഖിലേഷിന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്നത്.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയാണ് സുരക്ഷ പിന്‍വലിക്കുന്നത്. അഖിലേഷിനൊപ്പം ഒരു ഡസനോളം പ്രമുഖര്‍ക്ക് നല്‍കി വരുന്ന സുരക്ഷ ഉടനെ പിന്‍വലിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Post Your Comments