![Kannur River](/wp-content/uploads/2019/07/kannur-river.jpg)
കണ്ണൂര്‍: കണ്ണൂർ ഇരിട്ടിയില്‍ പുഴയിലേക്ക് ജീപ്പ് മറിഞ്ഞ് കാണാതായ യുവാവിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഇരിട്ടി മണിക്കടവ് മാട്ടറ ചപ്പാത്ത് പാലം കടക്കുമ്പോഴാണ് ജീപ്പ് ഒഴുക്കില്‍പ്പെട്ടത്. ഞാറാഴ്ചയായിരുന്നു അപകടം.
കോളിത്തട്ട് സ്വദേശി കാരിത്തടത്തില്‍ ലിതീഷിനെയാണ് കാണാതായത്. ഊർജിതമായ തിരച്ചിലിൽ നാവികസേനയും പങ്കെടുക്കുന്നുണ്ട്. ആദ്യ രണ്ട് ദിവസമായി തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ ഏഴിമല നാവിക അക്കാദമിയുടെ സഹായം തേടിയത്.
അതേസമയം,കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍ താവക്കര യു പി സ്‌കൂളിലും, ഗവ. ടൗണ്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലും ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്ളവര്‍ ക്യാമ്പുകളില്‍ തന്നെ തുടരുകയാണ്. 89 പേരാണ് രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി ഉള്ളത്. താവക്കര യു പി സ്‌കൂളില്‍ 54 പേരും ഗവ. ടൗണ്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 35 പേരുമാണ് ഉള്ളത്.
Post Your Comments