‘ജയിച്ച 20 നേക്കാൾ കേരളത്തിന് ഗുണം ചെയ്യുക തോറ്റ കുമ്മനമായിരിക്കും ‘
27 ജൂൺ 2019 വൈകുന്നേരം 5:30 , ബിജെപി സംസ്ഥാന കാര്യാലയം, തിരുവനന്തപുരം.
അടിയന്തര മീറ്റിംഗിന് ഇറങ്ങാൻ നിന്ന രാജേട്ടന്‍റെ യാത്രയുടെ അവസാനവട്ട തയ്യാറെടുപ്പുകൾക്കായി പുറത്തേക്ക് ഇറങ്ങിയപ്പോൾ ഓഫീസിന്‍റെ പുറത്തു കാത്തിരിക്കുകയായിരുന്ന ട്രാഫിക് വാർഡനായ ഒരു ചേച്ചിയെ കണ്ടു..
ഒറ്റനോട്ടത്തിൽ എന്തോ കാര്യമായ പ്രശ്നം ആണെന്ന് മനസ്സിലായി. അടുത്ത് ചെന്ന് ഞാൻ ചോദിച്ചു
എന്താ ചേച്ചി ?
എനിക്ക് കുമ്മനം സാറിനെ ഒന്ന് കാണണം.
എന്ത് പറ്റി ചേച്ചി ?
എന്‍റെ ‘അമ്മ….ഒമാനിൽ…ഒട്ടും വയ്യ .. സഹായിക്കണം….
ചേച്ചി, ഇരിക്കൂ, ഞാൻ അദ്ദേഹത്തോട് പറയാം…
പുറത്തു ഇറങ്ങാൻ നിന്ന രാജേട്ടനോട് ഞാൻ വിവരം പറഞ്ഞു..രാജേട്ടാ പുറത്തു ഒരു ചേച്ചിയുണ്ട് , ആ ചേച്ചിടെ ‘അമ്മ ഒമാനിൽ ഒരു വല്യ അപകടത്തിൽ ആണ് “…
തിരിച്ചു കസേരയിലേക് ഇരുന്ന രാജേട്ടൻ പറഞ്ഞു ….
അകത്തേക്ക് വിളിക്കു …
ചേച്ചി .. വരൂ അദ്ദേഹം വിളിക്കുന്നു …
ഓടി അകത്തു വന്ന ചേച്ചി..ഡാം പൊട്ടിയ പോലെ എല്ലാ വിഷമങ്ങളും കരഞ്ഞുകൊണ്ട് അദ്ദേഹത്തെ ധരിപ്പിച്ചു.
എല്ലാ തിരക്കുകളും മാറ്റിവെച്ചു ആ ചേച്ചിയുടെ പ്രശ്നത്തിന് പരിഹാരം കാണാനും , ചേച്ചിയെ ആശ്വസിപ്പിക്കാനും നിന്ന രാജേട്ടനെയാണ് പിന്നീട് ഞാൻ കണ്ടത്.
ഉടൻ തന്നെ ഹരി ചേട്ടനെ (എൻ ഹരി കുമാർ – എൻ ആർ ഐ സെല്ലിന്റെ സംസ്ഥാന കൺവീനർ ) വിവരം ധരിപ്പിക്കുകയും അദ്ദേഹം എത്തുകയും ഇതിൽ ഇടപെടുകയും ചെയ്തു. ഒമാനിൽ ഉള്ള അമ്മയോട് വീഡിയോ കാൾ വഴി രാജേട്ടൻ സംസാരിക്കുകയും , അവിടെ നിന്നും രക്ഷപെടുത്താൻ എല്ലാ സഹായങ്ങളും ചെയ്യാം എന്നും ഉറപ്പ് നൽകി …ആരോഗ്യ നില വളരെ മോശമായിരുന്നു , അടിയന്തരമായി അവിടെ നിന്നും രക്ഷപെടുത്താൻ സാധിചില്ലായെങ്കിൽ ജീവൻ തന്നെ അപകടത്തിലാകുമായിരുന്നു.
ഒമാനിലെ ചന്ദ്രു ജീയും (എൻ ആർ ഐ സെൽ, ഒമാൻ ) & നന്ദേഷ് , വിനോദ് , ശ്രീനാഥ് , പ്രദീപ് (സേവാ ടീം, ഒമാൻ) ചേർന്ന് ചുരുങ്ങിയ ദിവസം കൊണ്ട് ആ അമ്മയെ അവിടെ നിന്നും രക്ഷപെടുത്തി, എല്ലാ ബാധ്യതകളും സെറ്റിൽ ചെയ്തു നാട്ടിലേക്ക് എത്തിച്ചു.
കണ്ണൂർ എയർപോർട്ടിൽ നിന്നും ട്രെയിൻ മാർഗ്ഗം തിരുവനന്തപുരത്തു എത്തിയപ്പോൾ എടുത്ത വീഡിയോ ആണ് ചുവടെ നല്കിയിരിക്കുന്നത്.
ഈ വീഡിയോയിൽ ആ ‘അമ്മ (ലത മണി) നടന്ന സംഭവങ്ങൾ വിശദമായി പറയുന്നുണ്ട്. ഈ വീഡിയോ എല്ലാവരും കാണണം …പ്രത്യേകിച്ചും സ്ത്രീകൾ ..എല്ലാം നല്ലപോലെ അന്വേഷിച്ചു വേണം വിദേശത്തേക്ക് ജോലിക്ക് പോകാൻ, വലിയ അപകടങ്ങളിൽ നിന്നും നിങ്ങൾക്ക് രക്ഷപെടാൻ ഈ അന്വേഷണം ഉപകാരപ്പെടും.
മറ്റെങ്ങും പോകാതെ ഇദ്ദേഹത്തെ കണ്ടാൽ തന്‍റെ അമ്മയെ രക്ഷിക്കാം എന്ന് ആ ചേച്ചിക്ക് മനസ്സിൽ തോന്നിയെങ്കിൽ അത് തന്നെയാണ് ഋഷിതുല്യനായ രാജേട്ടന്‍റെ മഹത്ത്വo. സ്വന്തം തിരക്കുകൾ മാറ്റിവെച്ചു മറ്റൊരാളുടെ പ്രശ്നം സീരിയസ് ആയി എടുത്തു ഉടൻ പരിഹാരം കാണാൻ പ്രവർത്തിക്കുന്നവനാണ് യഥാർത്ഥ ജനസേവകൻ…യഥാർത്ഥ നേതാവ് …
അതോടൊപ്പം എടുത്തുപറയേണ്ടത് എൻ ആർ ഐ സെൽ കൺവീനർ ഹരി ചേട്ടന്‍റെ അസാമാന്യമായ മാനേജിങ് സ്കിൽ ആണ്.
നിരവധി പ്രവാസികളുടെ വിഷയങ്ങളിൽ അദ്ദേഹം ഇടപെടുകയും, സഹായിക്കുകയും , സുരക്ഷിതരായി നാട്ടിലെത്തിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്‍റെ വർഷങ്ങളായുള്ള ദിനചര്യയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ നമ്മൾ പണ്ട് മുതൽക്കേ “നമ്മളുടെ വിദേശകാര്യ മന്ത്രി” എന്ന് കളിക്ക് വിളിക്കാറുണ്ട്.
എൻ ആർ ഐ സെൽ എന്നാൽ വെറും ഷോ ഓഫ് അല്ല.. അത് പ്രവാസികൾക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് ..അവർക്കുവേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കലാണ് ..
അങ്ങനെ നോക്കുമ്പോൾ ….
ഹരി ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ്…. !!!!
ഈ അമ്മയെ നാട്ടിലെത്തിക്കാൻ സഹായിച്ച എല്ലാവര്ക്കും ഹൃദയത്തിൽ നിന്നും എന്‍റെ സല്യൂട്ട്..!!
ആനന്ദ് ജെ എസ്
Post Your Comments