Latest NewsOmanGulf

300 ലേറെ പ്രവാസികള്‍ അറസ്റ്റില്‍

മസ്ക്കറ്റ്•തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 300 ലേറെ പ്രവാസികളെ മസ്ക്കറ്റ് ഗവര്‍ണറേറ്റില്‍ നിന്നും അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

വിവിധ രാജ്യക്കാരായ 321 പ്രവാസികളെയാണ് മസ്ക്കറ്റ് ഗവര്‍ണറേറ്റിന്റെ പോലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. ഇവരില്‍ 12 സ്ത്രീകളും ഉള്‍പ്പെടുന്നു. തൊഴില്‍, പാര്‍പ്പിട നിയമ ലഘനം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കതിരെ ചുമത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരെ നിയമനടപടി ആരംഭിച്ചതായും ഒമാന്‍ പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button