KeralaLatest NewsIndia

ആന്തൂരിലെ ആത്മഹത്യയിൽ ദുരൂഹത തുടരുകയാണെന്ന് കോടിയേരി

അന്വേഷണ ഏജന്‍സികള്‍ സത്യം പുറത്ത് കൊണ്ടുവരട്ടെയെന്നും കോടിയേരി പറഞ്ഞു.

കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ ദുരൂഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കെ ഇടതുപക്ഷത്തിനെതിരെ മാധ്യമങ്ങള്‍ കള്ള പ്രചാരണം നടത്തിയതായി അദ്ദേഹം ആരോപിച്ചു. അന്വേഷണ ഏജന്‍സികള്‍ സത്യം പുറത്ത് കൊണ്ടുവരട്ടെയെന്നും കോടിയേരി പറഞ്ഞു.

സാജന്റെ കുടുംബത്തിനൊപ്പമാണ് പാര്‍ട്ടി. വിഷയത്തെ ഉപയോഗിച്ച്‌ സി.പി.ഐ.എമ്മിന് എതിരായ പോര്‍മുഖം തുറക്കാനാണ് ബി.ജെ.പിയും യു.ഡി.എഫും ശ്രമിക്കുന്നത്. ആ കള്ള പ്രചാരവേല നേരിടാന്‍ പാര്‍ട്ടി ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button