കാബൂള്‍: ജമ്മുകശ്മീരില്‍ പാക് ഭീകര സംഘടനയായ ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഹുസൈഫ അല്‍ ബാക്കിസ്ഥാനിയെ വധിച്ചു. പാക്-അഫ്ഗാന് അതിര്‍ത്തി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഐഎസ് വിഭാഗത്തിന്റെ തലവനാണ് ഹുസൈഫ. അഫ്ഗാനിസ്ഥാനിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് ഇയാളെ വധിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഹുസൈഫയും ഭാര്യാ പിതാവ് ഇജാസ് അഹന്ഗറും ചേര്‍ന്നാണ് കശ്മീരിലെ ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ഇതിനൊപ്പം കശ്മീരിലെ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നു. നംഗര്‍ഹാര്‍ പ്രവിശ്യയില്‍ ഇക്കഴിഞ്ഞ 18നാണ് ഹുസൈഫ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.പാക് ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയില്‍ നിന്നാണ് ഇയാള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നത്.
Post Your Comments