ഇടുക്കി : പീരുമേട് സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തിൽ ജയില്‍ അധികൃതരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ നീക്കം. അവശനിലയിലായിരുന്ന പ്രതിക്ക് യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെന്നതാണ് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ കുറ്റം.
മരണം സംഭവിച്ചത് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ആണെന്നതും കണക്കിലെടുത്തിട്ടുണ്ട്. ജയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച കൃത്യവിലോപവും കരുതിക്കൂട്ടിയല്ലെങ്കിലും പ്രതിയുടെ ജീവന് അപകടത്തിലാക്കുന്നതില്‍ പങ്കുവഹിച്ചെന്നുമാണ് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍.സബ്ജയിലില്‍ രാജ്കുമാറിനെ പോലീസ് താങ്ങിയെടുത്ത് കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ സി.സി ടി.വിയില്‍നിന്ന് ലഭിച്ചു. രോഗിയെ രക്ഷിക്കാനുള്ള നിര്‍ണായക സമയം ഉപയോഗപ്പെടുത്താത്തത് ഗുരുതര വീഴ്ചയായി അന്വേഷണ സംഘം കണ്ടു.
രോഗിയെ രക്ഷിക്കാനുള്ള നിര്‍ണായക സമയം ഉപയോഗപ്പെടുത്തിയില്ല. ഗുരുതരവീഴ്ചയുണ്ടായെന്ന് ജയില്‍ ഡി.ഐ .ജി സാം തങ്കയ്യയുടെ അന്വേഷണ റിപ്പോര്‍ട്ടിെന്റ അടിസ്ഥാനത്തില്‍ പീരുമേട് സബ് ജയില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ വാസ്റ്റിന് ബോസ്കോയെ സസ്പെന്‍ഡ് ചെയ്യുകയും താല്‍ക്കാലിക ജീവനക്കാരന് സുഭാഷിനെ സര്‍വിസില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. ജയില്‍ സൂപ്രണ്ട് ആനന്ദിനെ സ്ഥലം മാറ്റുകയും ചെയ്തു.
ഗുരുതരാവസ്ഥയിലായിരുന്ന പ്രതിയെ ആശുപത്രിയില്‍ അഡ്മിറ്റാക്കുന്നതിനു പകരം ജയിലേക്ക് കൊണ്ടുപോകാന്‍ അനുവദിച്ചത് ഡോക്ടര്‍മാരുടെ വീഴ്ചയെന്ന് വിലയിരുത്തലുണ്ടെങ്കിലും പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.
Post Your Comments