
കിളിമാനൂരിലെ ബഡ്സ് സ്കൂളില്‍ നിന്ന് ഈട്ടിത്തടി മുറിച്ച് കടത്തിയ കേസില്‍ ഒളിവിലായിരുന്ന സിപിഎം പഞ്ചായത്തംഗത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. പഴയകുന്നുമ്മേല്‍ പഞ്ചായത്തംഗമായ കെ ഷിബുവാണ് കസ്റ്റഡിയിലായത്.
പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തിലെ തട്ടത്തുമല ബഡ്സ് സ്കൂള്‍ വളപ്പില്‍ നിന്നാണ് ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന ഈട്ടിത്തടി, ചെമ്പകശ്ശേരി വാര്‍ഡ് മെമ്പറും സിപിഎം അടയമണ്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ ഷിബുവും വിനോദും ചേര്‍ന്ന് മുറിച്ച് കടത്തിയത്. കൂട്ടാളിയായ വിനോദിനോടൊപ്പം ഇയാള്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് സൂചന.
Post Your Comments