തിരുവനന്തപുരം: പാർട്ടിയുടെ അനുമതി ഇല്ലാതെ ആശുപത്രി വാങ്ങാന്‍ കരാറെഴുതിയ ജി.എസ്.ജയലാല്‍ എംഎല്‍എയെ പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനവുമായി സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയോഗം. നിലവില്‍ കൊല്ലം ജില്ലാ കൗണ്‍സില്‍ അംഗമാണ് ചാത്തന്നൂര്‍ എംഎല്‍എയായ ജയലാല്‍.
കൊല്ലം നഗരത്തില്‍ 75 സെന്റില്‍ സ്ഥിതി ചെയ്യുന്ന ആശുപത്രി 5.25 കോടി രൂപയ്ക്കു വാങ്ങാന്‍ ജയലാല്‍ പ്രസിഡന്റായി രജിസ്റ്റര്‍ ചെയ്ത സാന്ത്വനം ഹോസ്പിറ്റല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കരാറെഴുതിയതാണ് വിവാദമായിരിക്കുന്നത്. എന്നാല്‍ ഇത് പാര്‍ട്ടിയെ അറിയിച്ചിരുന്നില്ലെന്നാണ് പാര്‍ട്ടി വക്താക്കളുടെ വാദം.
ഇത്രയും വലിയ ഇടപാട് നടക്കുന്ന കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല. സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമെന്നും യോഗം വിലയിരുത്തി. എംഎല്‍എയുടെ ഭാഗത്തു നിന്നും വീഴ്ച്ചയുണ്ടായെന്നും സംസ്ഥാന കൗണ്‍സിലിന്റെ ചര്‍ച്ചയ്ക്കു ശേഷമാകും നടപടിയെന്നും നിര്‍വാഹക സമിതി യോഗം അറിയിച്ചു
Post Your Comments