ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ജനപ്രിയ മെസ്സേജിങ് ആപ്പായ വാട്സ് ആപ്പ് പുതിയ നാല് ഫീച്ചറുകള്‍ കൂടി അവതരിപ്പിക്കാനൊരുങ്ങുന്നു. ഡാര്‍ക്ക് മോഡ്, ക്യൂക്ക് എഡിറ്റ് മീഡിയ, ‘ഫ്രീക്വന്‍റ് ഫോര്‍വേഡര്‍, ക്യൂആര്‍ കോഡ് എന്നീ നാല് ഫീച്ചറുകളാണ് അവതരിപ്പിക്കുക.
രാത്രി ഉപയോഗത്തിന് ഉപകാരപ്രഥവും, ഒപ്പം ബാറ്ററി ലാഭിക്കാനും സഹായിക്കുന്ന ഫീച്ചർ ആണ് ഡാര്‍ക്ക് മോഡ്. പരീക്ഷണാര്‍ത്ഥം ചില ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമായ ഈ ഫീച്ചർ അധികം വൈകാതെ എല്ലാവർക്കും ലഭ്യമായി തുടങ്ങും.
ഒരു ചിത്രം ഒരാള്‍ക്ക് അയച്ചുകൊടുക്കുന്നതിന് മുൻപായി ആ ചിത്രം ചെറുതായി എഡിറ്റ് ചെയ്യാനും മറ്റും സഹായിക്കുന്ന ഫീച്ചറാണ് ക്യൂക്ക് എഡിറ്റ് മീഡിയ. ചില ബീറ്റ പതിപ്പുകളില്‍ ഫോട്ടോ, വീഡിയോ സന്ദേശത്തിനൊപ്പം ‘ക്യൂക്ക് എഡിറ്റ് മീഡിയ ഐക്കൺ കാണാൻ സാധിക്കുന്നു. ചിത്രം എഡിറ്റ് ചെയ്യാന്‍ പ്രത്യേക ടാബില്‍ പോകണമെങ്കില്‍ ഇത് ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
സ്ഥിരമായി ഫോര്‍വേഡ് മെസേജുകള്‍ അയക്കുന്നവരെ കണ്ടെത്തി സ്പാം സന്ദേശം അയക്കുന്നവവരെ ഒഴിവാക്കാൻ സാഹയിക്കുന്ന ഫീച്ചറാണ് ഫ്രീക്വന്‍റ് ഫോര്‍വേഡര്‍.ഇത്തരം ആളുകളെ ഫ്രീക്വന്‍റ് ഫോര്‍വേഡര്‍’ എന്ന് വാട്ട്സ്ആപ്പ് ലേബല്‍ ചെയ്യും. അതേസമയം നിലവിൽ 5 മെസേജ് മാത്രമേ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കൂ എന്ന വാട്ട്സ്ആപ്പിന്റെ നിബന്ധന.
ഒരാളുടെ അക്കൗണ്ട് നിങ്ങളുടെ കോണ്‍ടാക്റ്റില്‍ ഉള്‍പ്പെടുത്തണമെങ്കില്‍. അയാളുടെ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യാനായി ഉൾപ്പെടുത്തന്ന ഫീച്ചറാണ് ക്യൂആര്‍ കോഡ്.നിലവില്‍ ചില ആപ്പുകളില്‍ ഉള്ള ഫീച്ചറാണിത്.
Post Your Comments