സിഡ്നി: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും തല തൊട്ടടുത്ത വീട്ടില്‍ കൊണ്ടെയിടുകയും ചെയ്ത മകൾ പോലീസ് കസ്റ്റഡിയിൽ. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം.
കൊലപാതകത്തിന് ശേഷം യുവതി 57കാരിയായ അമ്മയുടെ തല അറുത്തെടുക്കുകയായിരുന്നു. ശേഷം ശരീരം വീട്ടിനുള്ളില്‍ ഉപേക്ഷിക്കുകയും തല തൊട്ടടുത്ത വീട്ടില്‍ കൊണ്ടിടുകയും ചെയ്തു. തങ്ങള്‍ കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ കൊലപാതകമാണിതെന്ന് സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞു.
യുവതിയെ കൂടുതല്‍ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി ഇതുവരെയും ജാമ്യത്തിനായി ശ്രമിച്ചിട്ടില്ല. അയല്‍വീട്ടിലെ പൂന്തോട്ടത്തില്‍ നിന്നാണ് 25 കാരിയായ മകളെ പിടികൂടിയത്.
യുവതിയുടെ ബന്ധുവായ നാല് വയസ്സുള്ള കുട്ടി സംഭവത്തിന് സാക്ഷിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം കണ്ട് ഭയന്ന് വീട്ടിലേക്കോടിപ്പോകുന്നതിനിടെ വീണുപരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments