KeralaLatest News

ആക്രിക്കച്ചവടക്കാരനെ കൊന്ന കേസ് : പ്രതിയെ റിമാൻഡ് ചെയ്തു

കൊട്ടാരക്കര: ആക്രികച്ചവടക്കാരനെ കൊലപ്പെടുത്തിയ കേസില്‍ സഹായി ശിവകുമാറിനെ കോടതി റിമാൻഡ് ചെയ്തു. തമിഴ്‌നാട് സ്വദേശി ശെൽവകുമാറാണ് കൊല്ലപ്പെട്ടത്. പുലമൺ തോട്ടിൽ ഇഞ്ചക്കാട് ഭാഗത്ത് വ്യാഴാഴ്ച രാത്രിയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ട്, പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകമെന്ന് കണ്ടെത്തി.

മദ്യലഹരിയിൽ ശെൽവനെ ശിവകുമാർ തലയ്ക്ക് അടിച്ച് കൊല്ലുകയും ശേഷം മൃതദേഹം ഗുഡ്സ് ഓട്ടോറിക്ഷയിൽ കയറ്റി പുലമൺ തോട്ടിലെ ചതുപ്പിൽ തള്ളുകയും ചെയ്തു. ഇവിടെ നിന്ന് തിരിച്ച് പോയ ശിവകുമാർ പിന്നീട് പോലിസിന്റെ അന്വേഷണം തന്നിലേക്ക് നീളുന്നത് അറിഞ്ഞ് കീഴടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button