റിയാദ്: സൗദിയിൽ താല്‍ക്കാലിക തൊഴില്‍ വിസ ഉടന്‍ പ്രാബല്യത്തിൽ വരും. വിദേശികളെ കുറഞ്ഞകാലത്തേക്ക് സൗദി അറേബ്യയിലെത്തി ജോലി ചെയ്യാന്‍ അനുവദിക്കുന്ന താല്‍ക്കാലിക തൊഴില്‍ വിസ ഉടന്‍ പ്രാബല്യത്തിൽ വരുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ആറുമാസം വരെ വിദേശികള്‍ക്ക് രാജ്യത്ത് വന്ന് തൊഴിലെടുക്കാന്‍ അനുവാദം നൽകുന്ന രീതിയാണ് പരിഗണിക്കുന്നത്. ഇതിന്റെ ഭാഗമായി ചട്ടങ്ങളും നിയമങ്ങളും രൂപപ്പെടുത്തുകയാണെന്നും നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments