മുംബൈ: വായ്‌പാ പലിശനിരക്ക് കുറയ്‌ക്കാത്ത വാണിജ്യ ബാങ്കുകളുടെ നിലപാടിനെതിരെ വിമര്‍ശനവുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. റിസര്‍വ് ബാങ്ക് മുഖ്യപലിശ നിരക്ക് കുത്തനെ കുറച്ചു. ബാങ്കുകളിലേക്കുള്ള പണമൊഴുക്കും കൂടി. എന്നിട്ടും വായ്‌പാ പലിശ റിപ്പോ നിരക്കിളവിന് ആനുപാതികമായി കുറയ്ക്കാത്തത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പണലഭ്യത ആവശ്യത്തിലേറെയായി ഉയര്‍ന്നിട്ടും വായ്‌പാ പലിശ കുറയ്ക്കാത്ത ബാങ്കുകളുടെ നടപടി ആശ്‌ചര്യപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറയുകയുണ്ടായി.
വായ്‌പകള്‍ എഴുതിതള്ളുന്നതിന് പകരം റിക്കവറി ശക്തമാക്കാന്‍ അനിവാര്യമായ നടപടികളാണ് ബാങ്കുകള്‍ സ്വീകരിക്കേണ്ടത്. ബാങ്കിംഗ് രംഗത്തെ തട്ടിപ്പുകള്‍ മുന്‍കൂട്ടി അറിയാനും തടയാനും ബാങ്കുകള്‍ക്ക് സാധിക്കാത്തത് നിരാശാജനകമാണെന്നും ഈ അവസ്ഥ മാറണമെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.
Post Your Comments