തിരുവനന്തപുരം: തീരപ്രദേശത്തിന്റെ വേദന സർക്കാർ കാണുന്നില്ലെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓഖി സമയത്ത് കടപ്പുറത്തു വാഹനം ഉപേക്ഷിച്ചു പോയശേഷം പിണറായി വിജയന്റെ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളോട് പ്രതികാര മനോഭാവത്തോടെയാണ് പെരുമാറുന്നത്. ഏതൊരു സമരത്തെയും മത്സ്യത്തൊഴിലാളികളുമായി ഉപമിക്കുന്നത് സിപിഎം നേതാക്കളുടെ സ്ഥിരം പരിപാടിയായി മാറിക്കഴിഞ്ഞുവെന്നും ചെന്നിത്തല വ്യക്തമാക്കി.
ഓഖി ദുരന്തമുണ്ടായപ്പോള്‍ 20 മിനിറ്റുകൊണ്ടെത്താവുന്ന ദൂരത്ത് എത്തിച്ചേരാന്‍ മുഖ്യമന്ത്രിക്ക് ദിവസങ്ങള്‍ തന്നെ എടുത്തു. മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാകുന്ന കാര്യം ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ പങ്കെടുത്തവര്‍ എല്ലാവരും ചൂണ്ടിക്കാട്ടിയപ്പോള്‍ മത്സ്യതൊഴിലാളികള്‍ക്ക് മൃഷ്ടാന്നം നല്‍കാനാവില്ല എന്ന മറുപടിയാണ് ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Post Your Comments