വാഷിംഗ്‌ടൺ : പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മൂന്നു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് നാണംകെട്ട തുടക്കം. വിമാനത്താവളത്തിൽ എത്തിയ ഇമ്രാൻ ഖാനെ സ്വീകരിക്കാൻ യു.എസ് പ്രതിനിധികൾ വിമാനത്താവളത്തിൽ എത്തിയില്ല. സ്വീകരണ വേളയില്‍ യു.എസില്‍ നിന്നുളള പ്രതിനിധി സംഘത്തിന്റെ അഭാവം പ്രകടമായിരുന്നു. ചെലവു ചുരുക്കല്‍ നടപടിയുടെ ഭാഗമായി സ്വകാര്യ ജെറ്റിന് പകരം വാണിജ്യ വിമാനത്തിലെത്തിയ ഇമ്രാനെ ദേശകാര്യമന്ത്രി ഫവാദ് ഖുറേഷി ഡുളളസ് വിമാനത്താവളത്തില്‍ സ്വീകരിച്ചു.
പാക്ക് പ്രധാനമന്ത്രിയും ,അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടക്കും.പാക്കിസ്ഥാനിൽ പ്രവര്‍ത്തിക്കുന്ന താലിബാന്‍ പോലുളള തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ നടപടികള്‍ കൈക്കൊളളാനും സമാധാന ചര്‍ച്ചകള്‍ക്ക് സൗകര്യം ഒരുക്കാനും അമേരിക്കന്‍ നേതൃത്വം ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്.
ഐ.എം.എഫ് ആക്ടിംഗ് ചീഫ് ഡേവിഡ് ലിപ്റ്റണ്‍, ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് എന്നിവരുമായും ഇമ്രാൻ കൂടിക്കാഴ്ച്ച നടത്തും. ഞായറാഴ്ച വാഷിങ്ങ്ടണ്‍ ഡി.സിയിലെ ക്യാപിറ്റല്‍ വണ്‍ അരീനയില്‍ അമേരിക്കയിലുളള പാക്ക് ജനങ്ങളെ ഖാന്‍ അഭി സംബോധന ചെയ്യും.
അതേസമയം ബലുചിസ്ഥാനിലെ നിര്‍ബന്ധിത മനുഷ്യവകാശ ലംഘനങ്ങള്‍ സംബന്ധിച്ച മൊബൈല്‍ പരസ്യ ബോര്‍ഡുകള്‍ വാഷിങ്ങ്ടണ്‍ ഡിസിയില്‍ ഇന്ന് വീണ്ടും പ്രത്യക്ഷപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്
Post Your Comments