
വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലില്‍ മലയാളികളും ഉണ്ടെന്ന് സ്ഥിരീകരണം. എറണാകുളം സ്വദേശികളായ മൂന്നു പേരാണ് കപ്പലിലുള്ളത്. കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്‍ കപ്പലിലുള്ളതായി സ്ഥിരീകരിച്ചു. ഇറാന്‍, കപ്പല്‍ പിടിച്ചെടുത്തതായി കമ്പനി ഡിജോയുടെ ബന്ധുക്കളെ അറിയിച്ചു. മറ്റു രണ്ടു പേര്‍ രണ്ടു പേര്‍ തൃപ്പൂണിത്തറ,പള്ളുരുത്തി സ്വദേശികളാണ്.
കപ്പലിലെ 23 പേരില്‍ 18 പേരും ഇന്ത്യക്കാരാണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. അതേസമയം കപ്പലിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കപ്പലിലുള്ളവരെ കുറിച്ച് ഔദ്യോകിക വിവരം ലഭിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.
Post Your Comments