Latest NewsUAE

സ്മാർട് ഫോണുകൾ വഴി ഇ-ഹെൽത്ത് ഇൻഷുറൻസ് കാർഡുകൾ ഉപയോഗിക്കാൻ അനുമതി

റിയാദ്: സ്മാർട് ഫോണുകൾ വഴി ഇ-ഹെൽത്ത് ഇൻഷുറൻസ് കാർഡുകൾ ഉപയോഗിക്കുന്നതിന് അനുമതി. രാജ്യത്തെ ഇൻഷുറൻസ് കമ്പനികൾക്ക് കൗൺസിൽ ഓഫ് കോഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് ആണ് അനുമതി നൽകിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ സി കാറ്റഗറി ഒഴികെയുള്ള മുഴുവൻ വിഭാഗങ്ങൾക്കും ഇ-ഇൻഷുറൻസ് കാർഡുകൾ ബാധകമാണ്. വൈകാതെ രാജ്യത്തെ എല്ലാ വിഭാഗം ഇൻഷുറൻസ് കമ്പനികളിലും ഇ-ഇൻഷുറൻസ് കാർഡ് സംവിധാനം ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ സംവിധാനം വ്യാപകമാകുന്നതോടെ പ്രവാസികൾ ഉൾപ്പെടെ എല്ലാവർക്കും ചികിത്സ ലഭിക്കുന്നത് എളുപ്പമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button