KeralaLatest NewsNews

സംസ്ഥാനത്തെ 402 ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് സംവിധാനം : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ആശ്വാസമായി ഇ-ഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തി സംസ്ഥാന ആരോഗ്യ വകുപ്പ്. കേരളത്തിലെ 402 ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

Read Also : കൊലപാതക ശ്രമം, കവർച്ച ഉൾപ്പെടെ  ക്രിമിനൽ കേസുകളിൽ പ്രതി: തക്കാളി രാജീവിനെ കാപ്പ ചുമത്തി റിമാന്‍ഡ് ചെയ്തു

176 ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണെന്നും ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഇ-ഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 150 ആശുപത്രികളില്‍ കൂടി ഇ-ഹെല്‍ത്ത് സേവനം ഉടന്‍ ലഭ്യമാക്കും. 70,000 കണ്‍സള്‍ട്ടേഷനും 20,000 പ്രിസ്‌ക്രിപ്ഷനും, 6,500 ലാബ് പരിശോധനകളുമാണ് പ്രതിദിനം ഇ-ഹെല്‍ത്തിലൂടെ നടത്തുന്നത്.

ഇലക്ട്രോണിക്‌സ് സംവിധാനത്തിലൂടെ രോഗി-സൗഹൃദ
ചികിത്സ ഉറപ്പാക്കും. ഈ ബജറ്റില്‍ ഇ-ഹെല്‍ത്ത് പദ്ധതിയ്ക്കായി 30 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ആരോഗ്യ മേഖലയെ സമ്പൂര്‍ണമായും ഡിജിറ്റലാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button