കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹാൻഡ് ഹോൾഡിംഗ് സപ്പോർട്ടിംഗ് സ്റ്റാഫ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഇതിലേക്ക് 26ന് അടൂർ ജനറൽ ആശുപത്രിയിൽ രാവിലെ പത്ത് മുതൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത: ഡിപ്ലോമ/ ബി.എസ്സ്‌സി/ എം.എസ്സ്‌സി/ ബി.ടെക്/ എം.സി.എ (ഇലക്‌ട്രോണിക്‌സ്/ കമ്പ്യൂട്ടർ സയൻസ്/ ഐടി). ഹാർഡ്‌വെയർ & നെറ്റ് വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. ഹോസ്പിറ്റൽ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ & ഇംപ്ലിമെന്റേഷനിൽ പ്രവൃത്തിപരിചയം അഭികാമ്യം. വിശദവിവരങ്ങൾക്ക് e-health.kerala.gov.in സന്ദർശിക്കുക. ഫോൺ: 9495998964.
Post Your Comments