KeralaLatest News

ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം നാളെ

ചെന്നൈ : ലോകം കാത്തിരിക്കുന്ന ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം നാളെ നടക്കും. വിക്ഷേപണത്തിന് മുന്നോടിയായി ലോഞ്ച് റിഹേഴ്സൽ പൂർത്തിയാക്കി.20 മണിക്കൂർ കൗണ്ട് ഡൗൺ ഇന്ന് വൈകിട്ട് തുടങ്ങും.. ജൂലായ് 15 ന് പുലർച്ചെ വിക്ഷേപണം നടത്താൻ നിശ്ചയിച്ചിരുന്നുവെങ്കിലും സാങ്കേതിക തകരാർ മൂലം മാറ്റിവച്ചിരുന്നു.

ചന്ദ്രോപരിതലത്തില്‍ ഉപഗ്രഹങ്ങളും ഗവേഷണ യന്ത്രങ്ങളും ഇടിച്ചിറക്കുന്ന രീതിക്കു പകരം ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിനു സമാനമായ രീതിയിലുള്ള സോഫ്റ്റ് ലാന്റിങാണ് ചന്ദ്രയാന്‍ രണ്ടിന്റെ പ്രത്യേകത. റഷ്യയും അമേരിക്കയും ചൈനയും മാത്രമാണ് ലോകത്ത് ഇതിനു മുന്‍പ് സോഫ്റ്റ് ലാന്റിങ് നടത്തിയിട്ടുള്ളത്.

ചന്ദ്രനില്‍ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ചന്ദ്രയാന്‍ ഒന്നിന് കൃത്യം പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം ആകാശനീലിമയിലെ അമ്പിളിമാമനെ കുറിച്ചുള്ള കൗതുകങ്ങള്‍ തേടി ഒരിക്കല്‍ കൂടി ഇന്ത്യ പര്യവേക്ഷണത്തിനിറങ്ങുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button