KeralaLatest News

കനത്ത മഴയില്‍ വീട് താഴ്ന്നു

തൃശ്ശൂര്‍: കനത്തമഴയില്‍ വീട് താഴ്ന്നു പോയി. തൃശ്ശൂര്‍ ചിറ്റിലപ്പിള്ളിയിലാണ് സംഭവം. ചിറ്റിലപ്പിള്ളി കോരു്ത്തര ഹരിദാസിന്റെ വീടാണ് താഴ്ന്നത്. ഇവരുടെ സമീപത്തുള്ള വീടും അപകടാവസഥയിലാണ്.

അതേസമയം ഇടുക്കിയില്‍ ഉരുള്‍പൊട്ടലില്‍ വ്യാപക കൃഷിനാശം. ഇടുക്കി കൊന്നത്തടിയിലാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടലില്‍ ഈട്ടിത്തോപ്പ് വിജയമാതാ ദേവാലയത്തിന്റെ സംരക്ഷണ ഭിത്തിയും ഇടിഞ്ഞുവീണു. അതേസമയം അപകടത്തില്‍ ആളപായമില്ല.

ദേവാലയത്തില്‍ കുര്‍ബാന നടക്കുന്നതിനിടയിലാണ് ഉരുള്‍ പൊട്ടലുണ്ടായത്. ആരും റോഡില്‍ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഇടുക്കിയില്‍ മഴയുടെ തോത് കുറഞ്ഞിട്ടുണ്ടെങ്കിലും പല ഇടങ്ങളിലും മരംവീണ് വൈദ്യുതി കമ്പികള്‍ പൊട്ടിവീഴുകയും വൈദ്യുതി തടസം നേരിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button