പൂഞ്ച്: പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പാക് സൈന്യം വെടിവെപ്പ് നടത്തി. ഇന്ത്യ ആക്രമണത്തെ ശക്തമായി തിരിച്ചടിച്ചു. പൂഞ്ച് ജില്ലയിലെ മെന്ദര്‍ മേഖലയിലാണ് വെടിവെയ്പ്പ് നടന്നത്.
രാവിലെ 9 മണിക്ക് ശേഷമാണ് പ്രകോപനമില്ലാതെ പാക് സൈന്യം വെടിവെപ്പ് ആരംഭിച്ചത്. ഇന്ത്യന്‍ പോസ്റ്റുകളും സിവിലിയന്‍ പ്രദേശങ്ങളും ലക്ഷ്യമാക്കിയായിരുന്നു ഇത്. ചെറിയ ആയുധങ്ങള്‍ കൊണ്ടുള്ള വെടിവെപ്പും മോട്ടാര്‍ ഷെല്ലിങ്ങും ആണ് നടത്തിയതെന്ന് കരസേന അറിയിച്ചു.കഴിഞ്ഞ ജൂലൈ 12ന് പൂഞ്ച്, രജൗറി മേഖലകളിലെ അതിര്‍ത്തിയില്‍ പാക് സൈന്യം വെടിവെപ്പ് നടത്തിയിരുന്നു. ഇതിനെയും ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
Post Your Comments