KeralaLatest NewsIndia

തൂങ്ങി മരിച്ചതല്ല, മര്‍ദിച്ചു കൊന്ന് കെട്ടിത്തൂക്കിയതെന്ന് അമ്മയുടെ പരാതി; യുവാവിന്റ സുഹൃത്തുക്കള്‍ പിടിയില്‍

നെടുങ്കണ്ടം: ഉടുമ്ബന്‍ചോലയ്‌ക്കു സമീപം കൈലാസനാട്‌ അശോകവനം ഭാഗത്ത്‌ യുവാവിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നു യുവാക്കളെ ക്രൈംബ്രാഞ്ച്‌ അറസ്‌റ്റു ചെയ്‌തു. സിപിഎം രാഷ്ട്രീയ ഇടപെടല്‍മൂലം അന്വേഷണം അട്ടിമറിയ്ക്കപെടുന്നതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. നെടുങ്കണ്ടം കാരിത്തോട്ടിലാണ് സംഭവം. കാരിത്തോട് അശോകവനം സ്വദേശിയായ വിഷ്ണുവിനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് സുഹൃത്തുക്കളായ ജോബിന്‍, അനന്തു, ജസ്റ്റിന്‍ എന്നിവര്‍ അറസ്റ്റിലായത്.

കഴിഞ്ഞ ഡിസംബറിലാണ് വിഷ്ണുവിനെ വീടിന് സമീപത്തായി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കൈലാസനാട്‌ അശോകവനം അറപ്പുരക്കുഴിയില്‍ വിഷ്‌ണു(20)വിനെ മര്‍ദിച്ചു കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയെന്ന അമ്മ തങ്കമ്മയുടെ പരാതിയിലാണ്‌ അറസ്‌റ്റ്‌. കാരിത്തോട്‌ വെട്ടികുഴിച്ചാലില്‍ ജോബിന്‍ (25), കരിമ്പിന്‍മാവില്‍ അനന്തു (23), വെട്ടികുഴിച്ചാലില്‍ ജസ്‌റ്റിന്‍ (23) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു. കേസില്‍ പ്രതികള്‍ക്കെതിരേ മര്‍ദനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ്‌ ചുമത്തിയിരിക്കുന്നത്‌.

സിപിഎം ഇടപെടലുകള്‍മൂലം കേസ് അട്ടിമറിക്കുന്നതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.പോസ്‌റ്റുമോര്‍ട്ടത്തില്‍ വിഷ്‌ണുവിന്റെ മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. മരിക്കുന്നതിനു മണിക്കുറുകള്‍ക്കു മുന്‍പ്‌ വിഷ്‌ണുവും പ്രദേശവാസികളായ യുവാക്കളും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇവര്‍ വിഷ്‌ണുവിനെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയശേഷം മരത്തില്‍ കെട്ടിത്തൂക്കിയെന്നായിരുന്ന അമ്മ തങ്കമ്മയുടെ പരാതി.

സംഭവത്തിനു പിന്നില്‍ വന്‍ സംഘം പ്രവര്‍ത്തിച്ചതായും ഉന്നത രാഷ്‌ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നു കേസ്‌ ശാന്തന്‍പാറ പോലീസ്‌ അട്ടിമറിച്ച്‌ തെളിവു നശിപ്പിച്ചെന്നുമായിരുന്നു തങ്കമ്മയുടെ ആരോപണം. തുടര്‍ന്ന്‌ കഴിഞ്ഞ മാര്‍ച്ച്‌ എട്ടിന്‌ പോലീസ്‌ അന്വേഷണം തൃപ്‌തികരമല്ലെന്നു കാട്ടി ജില്ലാ പോലീസ്‌ മേധാവിക്കു പരാതി നല്‍കി. ഇതിനുശേഷം പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ അടക്കം കേസിന്റെ രേഖകള്‍ ഇവരുടെ വീട്ടില്‍നിന്നും മോഷണം പോയിരുന്നു. ഇതോടെയാണ്‌ അന്വേഷണം ക്രൈബ്രാഞ്ച്‌ ഏറ്റെടുത്തത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button