ക്രൂഡോയിൽ ഇറക്കുമതിപുനരാരംഭിച്ച് മലേഷ്യ , ഒമാനിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി മലേഷ്യ പുനരാരംഭിച്ചു. ഒമാനി ക്രൂഡിന്‍റെ ഏറ്റവും വലിയ ഇറക്കുമതിക്കാർ എന്ന സ്ഥാനം ചൈന ഇക്കുറിയും നില നിർത്തി.
കൂടാതെ ഒമാന്‍റെ കയറ്റുമതിയായ 24.115 ദശലക്ഷം ബാരൽ ക്രൂഡോയിലിൽ 7.88 ശതമാനം മലേഷ്യയിലേക്കാണ് അയച്ചത്. തായ്ലാന്‍റ്, താൻസാനിയ, തെക്കൻ കൊറിയ എന്നിവയും ഒമാനി ക്രൂഡിന്‍റെ ജൂണിലെ ഉപഭോക്താക്കളായി. 70.06 ശതമാനമാണ് ചൈനയിലേക്കുള്ള കയറ്റുമതി. മെയ് മാസത്തേക്കാൾ 5.15 ശതമാനം കൂടുതലാണിത്. 13.34 ശതമാനവുമായി ജപ്പാൻ രണ്ടാം സ്ഥാനത്തുണ്ട്. 3.94 ശതമാനവുമായി ഇന്ത്യ മൂന്നാമതാണ്.
എന്നാൽ കണക്കുകൾ പ്രകാരം ജപ്പാനിലേക്കുള്ള കയറ്റുമതി മെയ് മാസത്തെ അപേക്ഷിച്ച് 6.23 ശതമാനം കൂടിയപ്പോൾ ഇന്ത്യയിലേക്കുള്ളത് 8.05 ശതമാനം കുറഞ്ഞു. ഒമാൻ എണ്ണയുടെ ഫ്യൂച്ചർ കോൺട്രാക്ട് നിരക്ക് മുൻ മാസത്തെ അപേക്ഷിച്ച് 11.8 ശതമാനം കുറഞ്ഞു. ആഗസ്റ്റ് ഡെലിവറിക്കുള്ള എണ്ണ വില 61.72 ഡോളർ എന്ന നിരക്കിലാണ് സ്ഥിരത പ്രാപിച്ചത്.
Post Your Comments