
കൊല്ലം: കെഎസ്‌ആര്‍ടിസി വോള്‍വോ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊട്ടാരക്കര സദാനന്ദപുരത്തു കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കു പറ്റിയവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും വാളകം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മഴയായതിനാല്‍ നിയന്ത്രണം വിട്ട് ബസ് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Post Your Comments