പീരുമേട്: നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണ കുറുപ്പ്. അവശനിലയില്‍ ആശുപത്രിയില്‍ എത്തിയ രാജ്കുമാറിനെ രക്ഷിക്കാനുള്ള ഒരു നടപടിയും ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സാധാരണ ഒപി കേസായാണ് രാജ്കുമാറിനേയും ഡോക്ടര്‍മാര്‍ കൈകാര്യം ചെയ്തത്. അവശ നിലയിലുള്ള രോഗി വരുമ്പോള്‍ നല്‍കേണ്ട കൂടുതല്‍ ചികിത്സയൊന്നും നടത്തിയിരുന്നില്ലെന്നും ആരോപിച്ചു.
‘അള്‍ട്രാ സൗണ്ട് സ്‌കാന്‍ എടുത്തു. ചെസ്റ്റ് എക്സ്റേ എടുത്തിട്ടില്ല. വാരിയെല്ലിന് പൊട്ടലുണ്ടായിരുന്നു. അതിനാല്‍ ചെസ്റ്റ് എക്സ്റേ നടത്തേണ്ടതായിരുന്നു. പക്ഷെ നടത്തിയിരുന്നില്ല. സാധാരണ ഒപിയായാണ് ഡീല്‍ ചെയ്തത്. ഒരു ദിവസം കോട്ടയത്തും രണ്ട് ദിവസം പീരുമടുമായിരുന്നു ചികിത്സ നല്‍കിയത്. രോഗിയെ രക്ഷിക്കാനുള്ള നിര്‍ണ്ണായക സമയമെല്ലാം ആ രീതിയില്‍ കഴിഞ്ഞു പോയെന്നും ജഡുഡീഷ്യല്‍ കമ്മീഷന്‍ പറഞ്ഞു.
Post Your Comments