അമൃത്സര്‍: പശുക്കളില്‍ തന്നെ വിശുദ്ധ പശുക്കളും വാണിജ്യപ്പശുക്കളുമുണ്ടെന്ന കണ്ടെത്തലുമായി കോണ്‍ഗ്രസ് മന്ത്രി. വിശുദ്ധ പശുക്കള്‍ വാണിജ്യ പശുക്കളില്‍ നിന്ന് വ്യത്യസ്തമാണെന്നും പഞ്ചാബിലെ കോണ്‍ഗ്രസ് മന്ത്രി ട്രിപ്റ്റ് രാജീന്ദര്‍ സിംഗ് ബജ്വ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ ഇത് നിര്‍വചിക്കുകയും അതിനനുസരിച്ച് നയങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്യണമെന്നു് ബജ്വ ആവശ്യപ്പെട്ടു.
തെരുവ് കന്നുകാലികള്‍ മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് മന്ത്രി പശുക്കളിലെ വ്യത്യസ്ത വിഭാഗങ്ങളെ കണ്ടെത്തിയത്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ സംരക്ഷിച്ച പശുക്കള്‍ക്ക് മുതുകില്‍ മുഴ ഉണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ന്യൂസിലാന്റ്, ഓസ്ട്രേലിയ, ഇസ്രായേല്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് പശുക്കളെ എത്തിക്കുന്നതെന്നും അവയ്ക്ക ഈ മുഴ ഇല്ലെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. അതികൊണ്ട് തന്നെ അത് വാണിജ്യപരമായ പശുക്കളെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഏതെങ്കിലും മത മേധാവിയോ സംഘടനയോ മുന്‍കൈ എടുത്ത് പശുക്കള്‍ക്ക് വ്യക്തമായ നിര്‍വചനം നല്‍കിയാല്‍ അതനുസരിച്ച് സര്‍ക്കാരുകള്‍ നയം പ്രാവര്‍ത്തിമാക്കുമെന്നും മന്ത്രി പറഞ്ഞു. കന്നുകാലികളുടെ അനധികൃതമായ വില്‍പ്പനയക്കും കശാപ്പുശാലകള്‍ക്കും മിക്ക സംസ്ഥാനങ്ങളും പിഴ ഈടാക്കാറുണ്ട്. അതേസമയം ആരോഗ്യം നശിച്ച് കറവ പറ്റിയ പശുക്കളെ കശാപ്പുശാലയക്ക് നല്‍കാനാകാതെ പലരും തെരുവില്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഇത്തരം കന്നുകാലികള്‍ വരുത്തുന്ന വിളനാശവും അപകടങ്ങളും ഗോവധനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
Post Your Comments