അൽഐൻ: യുഎഇയിലെ അൽ ഐനിൽ വെള്ളിയാഴ്ച ശക്തമായ മഴ പെയ്തു. പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു, ഒപ്പം ആലിപ്പഴവർഷമുണ്ടാവുകയും ചെയ്തു. വർധിച്ച അന്തരീക്ഷ ഊഷ്മാവിൽനിന്ന് ആശ്വാസം പകരുന്നതായിരുന്നു മഴ.
സാക്കിർ, അൽ ഹിലി, അൽ ഹിയാർ, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മഴ ലഭിച്ചു. പല റോഡുകളിലും വെള്ളം കയറി. കഴിഞ്ഞ ദിവസം രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചയോടെ ചെറിയ ചാറ്റലോടെ തുടങ്ങിയ മഴ പിന്നീട് കനക്കുകയായിരുന്നു.
Post Your Comments