രാജ്കുമാറിന്റെ മൃതദേഹം ഒരാഴ്ചക്കകം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് . പീരുമേട് സബ് ജയിലിലെ വീഴ്ചകള്‍ സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്നും നാരായണകുറുപ്പ് പറഞ്ഞു. പീരുമേട് സബ്ജയിലിലെത്തിയ ജുഡീഷ്യല്‍ കമ്മീഷന്‍ ജയില്‍ അധികൃതരില്‍ നിന്നും രാജ്കുമാറിന്റെ സഹതടവുകാരില്‍ നിന്നും കമ്മീഷന്‍ മൊഴിയെടുത്തു. നെടുങ്കണ്ടം സ്റ്റേഷനില്‍ വെച്ച് രാജ്കുമാറിന് ക്രൂര മര്‍ദ്ദനമേറ്റിരുന്നതായി രാജ്കുമാര്‍ പറഞ്ഞുവെന്ന് സഹതടവുകാരന്‍ കമ്മീഷനില്‍ മൊഴി നല്‍കി.
അതേസമയം രാജ് കുമാറിനെ രക്ഷിക്കാനുള്ള ഒരു നടപടിയും ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണ കുറുപ്പ് വ്യക്തമാക്കി
അവശനിലയിലായിരുന്ന രാജ്കുമാറിനെ രക്ഷിക്കാനുള്ള ഒരു നടപടിയും ഉണ്ടായില്ല. സാധാരണ ഒപി കേസായാണ് ഇതിനെ കൈകാര്യം ചെയ്തത്. അവശ നിലയിലുള്ള രോഗി വരുമ്പോള്‍ നല്‍കേണ്ട കൂടുതല്‍ ചികിത്സയൊന്നും നടത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments