ന്യൂ ഡല്‍ഹി: ഇന്ത്യയെ ലോകത്തിന്റെ നുഴഞ്ഞുകയറ്റക്കാരുടെ തലസ്ഥാനമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അസം പൗരത്വ ബില്ലുമായി ബന്ധപ്പെട്ട കേസിലാണ് കേന്ദ്രം ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. ബംഗ്ലാദേശിനു അതിര്‍ത്തി പങ്കിടുന്ന മേഖലകളിലാണ് നിയമ വിരുദ്ധ നുഴഞ്ഞുകയറ്റക്കാരുടെ കടന്നുകയറ്റം രൂക്ഷമായിട്ടുള്ളത്. എന്‍ആര്‍സി ഉദ്യോഗസ്ഥരുടെ പ്രാദേശിക താല്‍പര്യമാണ് ഇതിനു പിന്നിലെന്നാണ് കേന്ദ്രത്തിന്റെ വാദം.
പൗരത്വ പട്ടികയില്‍ അന്തിമ കരടില്‍ അനര്‍ഹര്‍ കയറിയിട്ടുണ്ടെന്നും പട്ടിക പുനഃപരിശോധിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കേസ് ഈ മാസം 23 നു പരിഗണിക്കും.അസം പൗരത്വ പട്ടികയുടെ അന്തിമ രൂപം പ്രസിദ്ധീകരിക്കുന്നതിന്റ സമയം നീട്ടണമെന്ന കേന്ദ്രത്തിന്റെയും അസമിന്റെയും ആവശ്യം പരിഗണനയില്‍ ഉണ്ട്. നിലവില്‍ സുപ്രീംകോടതി നല്‍കിയിരിക്കുന്ന സമയം ഈ മാസം 31 ആണ്.
എന്നാല്‍ നിലവിലെ കരടു പട്ടികയിലെ പരാതികളില്‍ 27 ശതമാനം പുഃനപരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ടെന്ന് എന്‍ആര്‍സി കോര്‍ഡിനേറ്റര്‍ പ്രതീക് ഹലീജ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിനു മറുപടി നല്‍കാന്‍ കേസ് ഈ മാസം 23ന് ചേരുമെന്നും വ്യക്തമാക്കി.
Post Your Comments