ടോക്യോ: ജപ്പാനിലെ ക്യോട്ടോ നഗരത്തിലെ ആനിമേഷൻ സ്റ്റുഡിയോ വ്യാഴാഴ്ച കത്തിച്ചത് ആസൂത്രിതമെന്ന് വ്യക്തമായി. അപകടത്തിൽ 33 പേർ മരിക്കുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.ആക്രമണം നടത്തിയെന്ന് കരുതുന്ന ഷിൻജി ഔബയെ പോലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തു.ഷിൻജി ഔബയെന്നയാളെ പൊള്ളലേറ്റ നിലയിൽ പോലീസ് കണ്ടെത്തിയിരുന്നു.ഇയാളെ ആശുപത്രിയിൽ എത്തിച്ചശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
18 വർഷത്തിനിടയിലെ ജപ്പാനിലെ ഏറ്റവുംവലിയ കൂട്ടക്കൊലയാണിത്. തന്റെ ആശയങ്ങൾ സ്റ്റുഡിയോ അധികൃതർ മോഷ്ടിച്ചെന്ന് അറസ്റ്റിനിടെ ഔബ വിളിച്ചുപറയുന്നുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വ്യാഴാഴ്ച രാവിലെ പത്തരയോടെ പെട്രോൾ എന്നുതോന്നിക്കുന്ന ദ്രാവകം സ്റ്റുഡിയോയുടെ ഉള്ളിലേക്ക് എറിയുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് തീയണയ്ക്കാൻ കഴിഞ്ഞത്.
Post Your Comments