ദോഹ: അൽ ഗരാഫയിലെ താനി ബിൻ ജാസിം സ്ട്രീറ്റിലെ (ഇത്തിഹാദ് ഇന്റർസെക്‌ഷൻ) അൽ ഹനാ സ്ട്രീറ്റ് ഇന്ന് മുതൽ ഭാഗികമായി അടയ്ക്കും. 18 മാസത്തേക്കാണ് ഗതാഗതം നിയന്ത്രിക്കുന്നത്. താനി ബിൻ ജാസിം സ്ട്രീറ്റിന്റെ കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള പാതയും അടയ്ക്കും. താനി ബിൻ ജാസിം സ്ട്രീറ്റിൽ നിന്ന് മദീനത്ത് ഖലീഫയിലേക്ക് വരുന്ന വാഹനങ്ങൾ അൽ ഹനാ സ്ട്രീറ്റിലേക്ക് തിരിഞ്ഞ് യു ടേൺ എടുത്ത് വലത്തേക്ക് തിരിഞ്ഞാൽ താനി ബിൻ സ്ട്രീറ്റിന്റെ കിഴക്ക് ഭാഗത്തേക്കാണ് പോകേണ്ടത്. മദീനത്ത് ഖലീഫയുടെ പടിഞ്ഞാറ് നിന്ന് അൽ ഗരാഫ വഴി താനി ബിൻ ജാസിം സ്ട്രീറ്റിലേക്ക് എത്തുന്നവർ വലത്തേക്ക് തിരിഞ്ഞ് അൽ മനാ സ്ട്രീറ്റിലേക്കും അവിടെ നിന്ന് ലാൻഡ്മാർക്ക് മാളിന് സമീപത്തെ അൽ മർഖിയ സ്ട്രീറ്റിൽ നിന്ന് പുതിയ യു ടേൺ എടുത്ത് അൽ ഹനാ സ്ട്രീറ്റ് വഴി താനി ബിൻ ജാസിം സ്ട്രീറ്റിലും എത്തണം.
Post Your Comments