ന്യൂ യോർക്ക്: ജനനത്തോടെ തന്നെ ‘ലക്ഷപ്രഭു’വായ ജെയിമിനെ മാതാപിതാക്കള്‍ ‘ലേഡി ലക്കി’ അഥവാ ‘ഭാഗ്യവതിയായ പെണ്ണ്’ എന്നാണിപ്പോള്‍ വിളിക്കുന്നത്.
യുഎസിലെ മിസോറിയില്‍ കുഞ്ഞ് ജെയിം ബ്രൗണ്‍ ജനിച്ചത് ഇക്കഴിഞ്ഞ 11നായിരുന്നു. കുഞ്ഞ് ജെയിം ജനിച്ചത്, 7-11 എന്ന തീയ്യതിയിലായിരുന്നു. കുഞ്ഞിന്റെ ജനനസമയവും 7:11 ആയിരുന്നു. ജനിക്കുമ്പോള്‍ അവളുടെ ഭാരം 7 പൗണ്ടും 11 ഔണ്‍സും ആയിരുന്നത്രേ. ഈ മാന്ത്രികസംഖ്യ തന്നെയായിരുന്നു എല്ലാവരുടേയും കൗതുകം.
അമേരിക്കയിലെ പ്രമുഖ വ്യവസായ ശൃംഖലയായ ‘സെവന്‍ ഇലവന്‍’ ജെയിമിന്റെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രിച്ചെലവും അവളുടെ ഭാവിയിലേക്കായി ഒരു സംഖ്യയും സമ്മാനമായി നൽകി കഴിഞ്ഞു. അതും 7,111 ഡോളര്‍ വരും.(അഞ്ച് ലക്ഷത്തിനടുത്ത് വരും ഈ തുക). ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജെയിമിന്റെ അമ്മ റേച്ചലിനും ഈ സംഖ്യയോട് ചെറിയ ബന്ധമുണ്ടായിരുന്നുവെന്നാണ് ഭര്‍ത്താവ് ജോണ്ടസ് ബ്രൗണ്‍ പറയുന്നത്. റേച്ചല്‍ ക്ലോക്കില്‍ നോക്കുമ്പോള്‍ മിക്കവാറും 7-11 കാണുമായിരുന്നുവത്രേ.
Post Your Comments