മുംബൈ: കൊടുംകുറ്റവാളികളുടെ പേടി സ്വപ്‌നമായിരുന്ന എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് പ്രദീപ് ശർമ്മ ഇനി രാഷ്ട്രീയത്തിലേക്ക്. മുംബൈയിലെ അധോലോക രാജാക്കന്മാർ പോലും പേടിച്ചിരുന്ന ഓഫീസറായിരുന്നു പ്രദീപ് ശർമ്മ. രാഷ്ട്രീയത്തിലിറങ്ങാനാണ് പ്രദീപ് ശർമ്മ ജോലി രാജിവെച്ചതെന്നാണ് അഭ്യൂഹങ്ങൾ. മുൻ പൊലീസ് മേധാവിയും ബിജെപി നേതാവുമായ സത്യപാൽ സിംഗിനെ അദ്ദേഹം സന്ദർശിച്ചുവെന്നും വിവരങ്ങളുണ്ട്.
വിജയ് സലാസ്കർക്കും പ്രഭുൽ ഭോസ്ലെക്കും ദയാനായിക്കിനുമൊപ്പം അധോലോകത്തിന്റെ നടുവൊടിച്ച ധീരൻ. ഇതുവരെ നൂറിലധികം അധോലോക സംഘാംഗങ്ങളെ ശർമ്മയുടെ ടീം കൊലപ്പെടുത്തിയിട്ടുണ്ട്.വിനോദ് മട്കർ, പർവേസ് സിദ്ദിഖ്, റഫീഖ് ദബ്ബാവാല, സാദിക് കാലിയ എന്നീ കൊടും കുറ്റവാളികളെ വധിച്ചതോടെയാണ് പ്രദീപ് ശർമ്മ വാർത്തകളിലെ താരമാകുന്നത്.
1983 ബാച്ചിലെ സഹപ്രവർത്തകരായ വിജയ് സലാസ്കർ, രവീന്ദ്ര ആംഗ്രെ, അരുൺ ബോറുഡെ, അസ്ലം മൊമിൻ, പ്രഭുൽ ഭൊസ്ലെ, രാജു പിള്ള എന്നിവർക്കൊപ്പമാണ് പ്രദീപ് ശർമ്മ മുംബൈ ശുദ്ധീകരണത്തിനിറങ്ങിയത്.
Post Your Comments