കോളേജ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച ജീവനി സെന്റർ ഫോർ വെൽ ബീയിങ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ സൈക്കോളജി അപ്രന്റിസ് ഉദ്യോഗാർത്ഥികളെ താത്കാലികമായി നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജി ബിരുദാനന്തര ബിരുദമുള്ളവർ 24ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് കോളേജ് ഓഫീസിലെത്തണം. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തിപരിചയം അഭിലഷണീയ യോഗ്യതയായി പരിഗണിക്കും.
കാര്യവട്ടം സർക്കാർ കോളേജിൽ സൈക്കോളജി അപ്രന്റീസിന്റെ ഒരു ഒഴിവുണ്ട്. പ്രതിമാസം 16000 രൂപ നിരക്കിൽ 2020 മാർച്ച് 31 വരെയാണ് അപ്രന്റീസ്ഷിപ്പിന്റെ കാലാവധി. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 25 ന് രാവിലെ 11 ന് പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം. ക്‌ളിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം തുടങ്ങിയവ അഭിലഷണീയ യോഗ്യതകളാണ്.
Post Your Comments