തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ എസ്‌എഫ്‌ഐ സംഘര്‍ഷത്തിനെതിരേ കെഎസ് യു ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന പഠിപ്പ് മുടക്ക് സമരത്തിനെതിരെ എംഎസ്‌എഫ് (മുസ്ലീം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍) രംഗത്ത്. വിദ്യാര്‍ത്ഥികളുടെ പഠിപ്പ് മുടക്കിയല്ല മേല്‍വിലാസം കണ്ടെത്തേണ്ടതെന്നും മിന്നല്‍ പഠിപ്പ് മുടക്കലുകളോട് വിയോജിപ്പാണെന്ന് എംഎസ്‌എഫ് നേതാക്കള്‍ വ്യക്തമാക്കി.
എംഎസ്‌എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ്, വൈസ് പ്രസിഡന്റ് ഷബീര്‍ ഷാജഹാന്‍ ഷാജഹാന്‍ എന്നിവരാണ് സോഷ്യൽ മീഡിയയിലൂടെയാണ് കെഎസ് യുവിനെ വിമര്‍ശിച്ചത്. ‘അര്‍ധരാത്രിയില്‍ പ്രഖ്യാപിക്കുന്ന പഠിപ്പുമുടക്ക് സമരങ്ങളോട് യോജിപ്പില്ല. വിദ്യാര്‍ഥികളുടെ പഠനം മുടക്കിയല്ല സംഘടനകള്‍ മേല്‍വിലാസം സൃഷ്ടിക്കേണ്ടത്.’ നവാസ് കുറിച്ചു.
ഷബീര്‍ ഷാജഹാന്റെ ഫേസ്ബുക്ക് കുറിപ്പ്
‘മിന്നല്‍ പഠിപ്പു മുടക്കല്‍ സമരങ്ങളോട് വിയോജിപ്പ്. സ്വന്തം സംഘടനയുടെ വളര്‍ച്ച മാത്രം ലക്ഷ്യമാക്കുന്ന പഠിപ്പു മുടക്കല്‍ സമരങ്ങള്‍ വിദ്യാര്‍ഥി സംഘടനകള്‍ ഉപേക്ഷിക്കേണ്ടതാണ്. ഇനിയും അനുവദിച്ച് കൂടാനാകാത്ത ഈ അരാഷ്ട്രീയത്തിനെതിരെ ആത്മാര്‍ത്ഥമായ പോരാട്ടമാണ് അനിവാര്യം. അല്ലാതെ പാര്‍ലമെന്റ് മോഹങ്ങള്‍ പൂവണിയുവാനുള്ള പൊറാട്ട് നാടകങ്ങളല്ല. അങ്ങനെയുള്ള ഒറ്റയാള്‍ കാട്ടിക്കൂട്ടലുകളോട് സമരസപ്പെടാനും പിന്തുണനല്‍കാനും തല്‍ക്കാലം സമയവും സൗകര്യവുമില്ല
Post Your Comments