മാറ്റങ്ങളോടെ പുതിയ 2019 മോഡല്‍ മോജോ-300നെ വിപണിയിലെത്തിക്കാൻ ഒരുങ്ങി മഹീന്ദ്ര. എക്‌സ്ടി- 300, യുടി- 300 എന്നീ മുൻ മോഡലുകളിൽ നിന്നുള്ള സവിശേഷതകള്‍ ഉൾപ്പെടുത്തിയ മോജോയെ ആയിരിക്കും കമ്പനി വീണ്ടും വിപണിയിൽ എത്തിക്കുക. എക്‌സ്ടി- 300 മോഡലിലെ 294.72 സിസി, ഫ്യുവല്‍ ഇഞ്ചക്റ്റഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് പുതിയ മോഡലിന് കരുത്ത് നൽകുന്നത്. എന്നാൽ എന്‍ജിന്‍ സൃഷ്ടിക്കുന്ന കരുത്ത് 7,500 ആര്‍പിഎമ്മില്‍ 26.29 ബിഎച്ച്പിയായും, ടോര്‍ക്ക് 5,500 ആര്‍പിഎമ്മില്‍ 28 എന്‍എമ്മായും കുറഞ്ഞിട്ടുണ്ട്.
എക്‌സ്ടിയില്‍ ഈ എന്‍ജിന്‍ 8,000 ആര്‍പിഎമ്മില്‍ 27.17 ബിഎച്ച്പി വരെ കരുത്തും 5,500 ആര്‍പിഎമ്മില്‍ 30 എന്‍എം ടോർക്ക് സൃഷ്ടിച്ചിരുന്നു. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ മോണോ ഷോക്കുമാണ് സസ്‌പെൻഷൻ. ഇരട്ട ചാനല്‍ എബിഎസ് സുരക്ഷ കൂട്ടുന്നു. എക്‌സ്ടി- 300ന്റെ ഇരട്ട എക്‌സോസ്റ്റ് പുതിയ ബൈക്കില്‍ നൽകില്ല യുടി- 300ലെ സിംഗിള്‍ ബാരല്‍ എക്‌സോസ്റ്റാണു ബൈക്കില്‍ ഇടം നേടുക. 1.88 ലക്ഷം രൂപയാണു പുത്തന്‍ മോജോ 300 ബൈക്കിന്ബെംഗളൂരുവിലെ ഷോറൂം വില.
Post Your Comments