ഡൽഹി : കർണാടക പ്രശ്‌നത്തിൽ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു.വിപ്പ് നൽകാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യം. കോടതി ഉത്തരവ് വിപ്പ് നൽകാനുള്ള അവകാശത്തിന്റെ ലംഘനം. ഇക്കാര്യത്തിൽ സുപ്രീം കോടതി ഉത്തരവിൽ വ്യക്തതയില്ല.പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടറാവു ആണ് കോടതിയെ സമീപിച്ചത്.
വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ എംഎൽഎമാരെ നിർബന്ധിക്കുന്നതിനെതിരെയും ഹർജിയിൽ പരാമർശമുണ്ട്. വിപ്പ് സംബന്ധിച്ച വ്യക്തത വരുത്താന്‍ കോണ്‍ഗ്രസും സഭയില്‍ വേഗത്തില്‍ വിശ്വാസവോട്ട് നേടാന്‍ നിര്‍ദ്ദേശിയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും കോടതിയെ സമീപിച്ചേക്കും.
Post Your Comments