Latest NewsIndia

വിവരാവകാശ നിയമത്തിൽ ഭേദഗതി; ബില്ല് ലോക്സഭയില്‍

ന്യൂ ഡല്‍ഹി: ലോക്സഭയിൽ വിവരാവകാശ നിയമം ഭേദഗതി ചെയ്യാനുള്ള ബില്ല് അവതരിപ്പിച്ചു. മുഖ്യവിവരാവകാശ കമ്മീഷണർക്കും വിവരാവകാശ കമ്മീഷണർമാർക്കും തെരഞ്ഞെടുപ്പ് കമ്മീഷന് തുല്യമായ പദവി നല്കുന്നത് പിൻവലിക്കാനാണ് ഭേദഗതി.

പ്രതിപക്ഷ എതിർപ്പിനെ മറികടന്നാണ് ബില്ല് സഭയില്‍ അവതരിപ്പിച്ചത്. ഭേദഗതി വിവരാവകാശം തന്നെ ഇല്ലാതാക്കുമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂർ വാദിച്ചു. ബില്ലിൽ പ്രതിഷേധിച്ച് കോൺഗ്രസും തൃണമൂൽ കോൺഗ്രസും സഭയിൽ നിന്ന് ഇറങ്ങി പോയി. വിവരാവകാശ കമ്മീഷണർമാരുടെ വേതനവും മറ്റു വ്യവസ്ഥകളും കേന്ദ്രസർക്കാരിന് നിശ്ചയിക്കാം എന്നാണ് ബില്ലിലെ നിര്‍ദ്ദേശം.

224 പേർ ബില്ലിന് അനുകൂലമായി വോട്ടു ചെയ്തപ്പോൾ 9 പേർ എതിർത്തു. എഐഎംഐഎ അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി ബില്ലിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടു. ട്രാൻസ്ജെൻഡർ സംരക്ഷണ നിയമവും ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button