വാഷിങ്ടന്‍ : യുഎസ് കോണ്‍ഗ്രസിലെ 4 പ്രതിപക്ഷ വനിതാ അംഗങ്ങള്‍ക്കെതിരെ ആക്രമണം ശക്തമാക്കി ട്രംപ്. സര്‍ക്കാരിന്റെ ഇസ്രയേല്‍, കുടിയേറ്റ നയങ്ങളില്‍ യോജിപ്പിച്ചില്ലെങ്കില്‍ അവര്‍ക്ക് ‘വന്നിടത്തേക്കു മടങ്ങാം’ എന്ന് പ്രഖ്യാപിച്ച് വിമര്‍ശനം ക്ഷണിച്ചുവരുത്തിയ പ്രസിഡന്റ്, ന്യൂനപക്ഷ പ്രതിനിധികളായ 4 പേരും വംശീയവാദികളാണെന്നും ആക്ഷേപിച്ചു.
ഇല്‍ഹാന്‍ ഒമര്‍ (മിനസോട്ട), അയാന പ്രസ്ലി (മാസച്യൂസിറ്റ്‌സ്), റഷീദ താലിബ് (മിഷിഗന്‍), അലക്‌സാഡ്രിയ ഒക്കാസിയൊ കോര്‍ടസ് (ന്യൂയോര്‍ക്ക്) എന്നിവര്‍ക്കെതിരെ നോര്‍ത്ത് കാരലൈനയില്‍ നടന്ന റാലിയിലും ട്രംപ് വിദ്വേഷം ചൊരിഞ്ഞിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ, ഇസ്രയേല്‍ നയങ്ങളുടെ വിമര്‍ശകരും ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധികളുമായ 4 വനിതാ നേതാക്കള്‍ ‘സ്‌ക്വാഡ് ‘എന്നാണ് അറിയപ്പെടുന്നത്. കുടിയേറ്റ പശ്ചാത്തലമുണ്ടെങ്കിലും ഇവരെല്ലാം യുഎസില്‍ ജനിച്ചുവളര്‍ന്നവരാണ്.
കഴിഞ്ഞ ദിവസത്തെ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ട്രംപിനെതിരെ യുഎസ് ജനപ്രതിനിധിസഭ പ്രമേയം പാസാക്കിയിരുന്നു. അതിനുശേഷവും അദ്ദേഹം വിമര്‍ശനം തുടരുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള തന്ത്രമാണെന്നാണു വിലയിരുത്തല്‍.
വനിതാ നേതാക്കളെ പരാമര്‍ശിച്ചു ട്രംപ് ‘മടങ്ങിപ്പോകൂ’ എന്ന് ആവര്‍ത്തിച്ചപ്പോള്‍ ജനക്കൂട്ടം ‘മടക്കി അയയ്ക്കൂ’ എന്ന് ഏറ്റുവിളിച്ചു. ഇതോടെ തീവ്ര ദേശീയത ആയിരിക്കും അടുത്ത വര്‍ഷം നടക്കുന്ന യുഎസ് തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയം എന്നുറപ്പായി.
in
Post Your Comments