തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ആളുകളെ ക്യൂ നിര്‍ത്തുന്ന കേരള പൊലീസിന്റെ നടപടിയെ വിമര്‍ശിച്ച് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. മറ്റ് രാജ്യങ്ങളിലെ വാഹന പരിശോധനാ രീതികള്‍ ചൂണ്ടിക്കാട്ടിയുള്ള ഒരു ട്രോളും അദ്ദേഹം പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
വളരെ അര്‍ത്ഥവത്തായ ട്രോള്‍. പലര്‍ക്കും ഇത്തരം തോന്നലുകളുണ്ടാകും പക്ഷെ പ്രതികരിക്കുന്നവര്‍ വളരെ കുറച്ചുപേര്‍ മാത്രമാണ്. ഡ്രൈവറോട് ക്യൂ നില്‍ക്കാന്‍ ആവശ്യപ്പെടുന്നത് അവരെ അവഹേളിക്കുന്നതിന് തുല്യമാണ്. ഇതിന് നിയമ സാധുതയുമില്ല. മോശം കാലാവസ്ഥ കൂടിയാണെങ്കില്‍ അത് വലിയൊരു ക്രൂരതയുമാകുന്നു. അതുകൊണ്ടുതന്നെ ഇതില്‍ മാറ്റം വരണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
Post Your Comments