തിരുവനന്തപുരം: യൂണിവേഴ്സിറ്റി കേളേജ് സംഘര്‍ഷങ്ങള്‍ക്കു തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ എസ്എഫ്ഐ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ. എസ്എഫ്ഐയില്‍ സാമൂഹ്യ വിരുദ്ധ ശക്തികള്‍ കടന്നു കയറിയെന്ന് സിപിഎം സെക്രട്ടേറിയെറ്റിന്റെ വിലയിരുത്തല്‍. തിരുത്തല്‍ നടപടികള്‍ ശക്തമാക്കുമെന്ന് സിപിഎം സെക്രട്ടേറിയറ്റില്‍ പറഞ്ഞു. അപവാദങ്ങള്‍ പ്രതിരോധിക്കാന്‍ പ്രചാരണം ശക്തമാക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ പി സദാശിവം കേരള യൂണിവേഴ്സിറ്റി വിസിയെ രാജ് ഭവനിലേയ്ക്കു വിളിപ്പിച്ചു. വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ എത്താണ് ഗവര്‍ണറുടെ നിര്‍ദ്ദേശം. കൂടാതെ പി.എസ്.സി ചെയര്‍മാനേയും രാജ് ഭവനിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ വിശദാംശങ്ങളുമായി എത്താനാണ് പി.എസ്.സി ചെയര്‍മാനോട് പറഞ്ഞിരിക്കുന്നത്.
Post Your Comments